കാർത്തിക നക്ഷത്രവുമായി ഇതിനെന്താണ് ബന്ധം?
വൃശ്ചിക മാസം കഴിഞ്ഞ് ധനുമാസത്തിലേക്ക് കടക്കുന്ന മലയാളം സൗര കലണ്ടർ പ്രകാരം ധനുമാസത്തിന്റെ തുടക്കത്തിലെ പൗർണമി എന്ന പൂർണ ശോഭയോടെ കാണപ്പെടുന്ന ചന്ദ്രൻ ആകാശത്ത് ഏറ്റവും തിളക്കമേറിയതായി കാണുന്ന കാർത്തിക നക്ഷത്രത്തിന്റെ സമീപം കാണപ്പെടും.
കാർത്തിക എന്നത് വാസ്തവത്തിൽ ആയിരക്കണക്കിന് നക്ഷത്രങ്ങൾ ചേർന്നുള്ള ഒരു നക്ഷത്ര കൂട്ടമാണ്.
കണ്ണുകൊണ്ട് സൂക്ഷിച്ചു നോക്കിയാൽ ഇതിലെ അഞ്ചോ ആറോ നക്ഷത്രങ്ങൾ മാത്രമാണ് നമുക്ക് ഒരുമിച്ച് നിൽക്കുന്നതായി കാണുക.
പണ്ടുള്ളവർക്ക് ഇത് അറിയാത്തതുകൊണ്ട് ഇതു ഒരു നക്ഷത്രമാണ് എന്ന് കരുതിയായിരുന്നു ജ്യോതിശാസ്ത്ര കണക്കുകൾ കൃഷിയുടെയും കലണ്ടറിന്റെയും ആവശ്യത്തിനു ഉപയോഗിച്ച് പോന്നത്.
കാർത്തികവിളക്ക് എന്ന ആചാരത്തിന് ജ്യോതിശാസ്ത്രപരമായി പ്രത്യേകിച്ച് അർത്ഥങ്ങളൊന്നും തന്നെ ഇല്ല.
കാർത്തിക നക്ഷത്രക്കൂട്ടത്തിന്റെ സമീപം വിളക്ക് പോലെ പൂർണ്ണചന്ദ്രൻ വന്നു നിൽക്കുന്നുണ്ട് എന്നുള്ളതിൽ നിന്ന് ആയിരിക്കാം ഒരുപക്ഷേ ഇന്ന് കാണുന്ന കാർത്തികവിളക്ക് എന്ന പേരിൽ നടത്തപ്പെടുന്ന വിവിധ ആചാരമുറകൾക്ക് സമയം കുറിക്കപ്പെട്ടത്.
രസകരമായ മറ്റൊരു കാര്യം കൂടി പറയാം. പ്രമുഖ ജാപ്പനീസ് കമ്പനിയായ സുബാറൂ വിൻ്റെ ലോഗോയും ഈ നക്ഷത്രത്തിൽ കൂട്ടത്തെ അടിസ്ഥാനപ്പെടുത്തിയാണ്.
Plaeidis എന്നാണ് കാർത്തിക നക്ഷത്രക്കൂട്ടത്തിൻ്റെ ഇംഗ്ലീഷിൽ ഉള്ള പേർ. ഇതിൻറെ ജാപ്പനീസ് നാമമാണ് സുബാറു.
5 വ്യത്യസ്ത കമ്പനികൾ ലയിച്ച് ഉണ്ടായ കമ്പനി എന്നതിന്റെ അടയാളസൂചകമായാണ് ഈ ലോഗോ അവർ തിരഞ്ഞെടുത്തത്.