അപ്രതീക്ഷിതമായാണ് പഴയൊരു ഹോബി വീണ്ടും ജീവിതത്തിലേക്ക് കടന്നു വന്നത്. എങ്ങനെയാണ് ഇത് വീണ്ടും മുൻപിലേക്ക് കയറി വന്നത് എന്ന് എനിക്ക് കൃത്യമായി ഓർമയില്ല, പക്ഷെ ആഴ്ചകൾക്കുമുമ്പാണ് അത് നടക്കുന്നത്, ഏകദേശം കഴിഞ്ഞ നവംബറിന്റെ അവസാന സമയത്ത്.
സ്‌കൂൾ കാലം തൊട്ടേ സ്റ്റാമ്പുകളും, നാണയങ്ങളും, കറൻസി നോട്ടുകളും ശേഖരിക്കുന്ന ഒരു പ്രിയം ഉണ്ടായിരുന്നു. ഏകദേശം 10 കൊല്ലത്തിനും മുമ്പ് 2007 കാലത്ത് തുടങ്ങിയ ഒരു ഹോബിയാണത്. പഴയ കുറച്ച് നാണയത്തുട്ടുകളും, ഒരു രൂപ, രണ്ടു രൂപ നോട്ടുകളും വീട്ടിൽ നിന്ന് എനിക്ക് കീട്ടിയതാണ് ഇതിന്റെയെല്ലാം തുടക്കം. അവിടുന്ന് അങ്ങോട്ട് പലയിടത്തു നിന്നും പല തരാം തലകൾ ഉള്ള നാണയങ്ങൾ, ചില ഗള്ഫുകാരുടെ പക്കൽ നിന്ന് ഒന്ന് രണ്ടു പഴയ ഗൾഫ് നാണയങ്ങൾ തുടങ്ങി കുറച്ചു നാണയങ്ങൾ കിട്ടി.
ഓർമയില്ലാത്ത ഏതോ ഒരു സമയത്താണ് ഒരു മുഷിഞ്ഞ, ഉപയോഗിച്ച് പതം വന്ന ഒരു നൈജീരിയൻ നോട്ട് ലഭിക്കുന്നത്. അവിടെ നിന്നാണ് കറന്സികളോട് പ്രിയം കൂടുന്നത്. പിന്നീട് കോയിനുകൾ വാങ്ങുന്നതിനേക്കാൾ കറൻസികൾ വാങ്ങണയും, ബാർട്ടർ ചെയ്യാനും ശ്രമിച്ചു. ഇന്ന് ഏകദേശം 100 നടുത്തു രാജ്യങ്ങളുടെ കറൻസികൾ കയ്യിലുണ്ട്.
ഇതിനോടെല്ലാം പ്രിയം കൂട്ടുന്ന പുതിയ ഒരു കാര്യം എന്താണെന്നു വച്ചാൽ, മലപ്പുറം ജില്ലയിലെ ശേഖര പ്രിയരായ ആളുകളുടെ കൂട്ടായ്മയായ മലപ്പുറം ന്യൂമിസ്മാറ്റിക്ക് സൊസൈറ്റിയിൽ ഇന്ന് അംഗത്വം എടുത്തു എന്നുള്ളതാണ്. ഇപ്പോൾ ഞാൻ അതിലെ ലൈഫ് ടൈമ് അംഗമാണ്. ഈ വരുന്ന ശനിയാഴ്ച മലപ്പുറത്തെ കുന്നുമ്മൽ വച്ച് ഒരു എക്സിബിഷനുണ്ട്. അതിനു പോകണം. കൂടുതൽ നോട്ടുകളും മറ്റും വാങ്ങിക്കണമെന്ന ആഗ്രഹം വല്ലാതെ അലട്ടുന്ന. ശനിയാഴ്ച ആകുവാൻ വേണ്ടി മനസ്സ് കാത്തിരിക്കുകയാണ്.