Posts

Showing posts from November, 2020

ഒറ്റ-ഇലക്ട്രോൺ പ്രപഞ്ചം

Image
പ്രിൻസ്ടൺ സർവകലാശാലയിൽ പഠിക്കുന്ന സമയത്ത് വിദ്യാർത്ഥിയായിരുന്ന റിച്ചാർഡ് ഫെയ്ൻമാന് ഒരു ഫോൺ കോൾ വരികയുണ്ടായി. പ്രൊഫസർ ജോണ് വീലറുടെ വിളിയായിരുന്നു അത്. വിളിച്ചിട്ട് അദ്ദേഹം പറഞ്ഞു : "ഫെയ്ൻമാൻ, എനിക്കൊരു കാര്യം മനസ്സിലാക്കാൻ കഴിഞ്ഞു. എന്തുകൊണ്ടാണ് ലോകത്തെ  മൂലയിലും ഉള്ള ഇലക്ട്രോണുകൾക്ക് ഒരേ ചാർജ്ജും പിണ്ഡവും (മാസ്) ഉള്ളത് എന്ന്". ആകാംഷാഭരിതനായ ഫെയ്ൻമാൻ ചോദിച്ചു "എന്തുകൊണ്ടാണത്?" . വീലറുടെ മറുപടി ഉടൻ വന്നു "കാരണം അവയെല്ലാം ഒരേ ഇലക്ട്രോൺ തന്നെയാണ്". 1940 ലെ, ഈ ഫോൺ സംഭാഷണത്തിൽ നിന്നാണ് ജോൺ വീലർ പ്രസ്താവിച്ച ഒറ്റ ഇലക്ട്രോൺ മാത്രം അടങ്ങുന്ന ഒറ്റ-ഇലക്ട്രോൺ പ്രപഞ്ചം എന്ന സിദ്ധാന്തത്തിനു തുടക്കം കുറിക്കുന്നത്.  എന്താണ് ഒറ്റ-ഇലക്ട്രോൺ പ്രപഞ്ച മാതൃകയുടെ അടിസ്ഥാന പ്രമേയം? ഒറ്റ-ഇലക്ട്രോൺ പ്രപഞ്ച സിദ്ധാന്തത്തിന്റെ വക്താവായ ജോൺ വീലർ നിര്വചിച്ചിരിക്കുന്നത് ഇങ്ങനെയാണ് : "പ്രപഞ്ചത്തിൽ ആകെ ഒരു കണികാ മാത്രമാണുള്ളത്. അതിന്റെ പല അംശങ്ങൾ പലയിടത്തായി നമ്മൾ കാണുമ്പൊൾ പല ഇലക്ട്രോണുകൾ ഉണ്ടെന്നു തോന്നുക മാത്രമാണ് നമുക്ക് തോന്നുന്നത്. വാസ്തവത്തിൽ ഇവയെല്ലാം ഒന്ന് തന്നെയാണ്."